07:56am 13 November 2026
NEWS
ലൂർദ് ആശുപത്രിയിൽ ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് ഫിസിയോതെറാപ്പിസ്റ്റുകൾക്കുള്ള പരിശീലനം സംഘടിപ്പിച്ചു
21/09/2026  11:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലൂർദ് ആശുപത്രിയിൽ ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് ഫിസിയോതെറാപ്പിസ്റ്റുകൾക്കുള്ള പരിശീലനം സംഘടിപ്പിച്ചു
HIGHLIGHTS

ലൂർദ് ആശുപത്രിയിൽ ഫിസിയോതെറാപ്പി ദിനാഘോഷത്തിന്റെ ഭാഗമായി ഫിസിയോതെറാപ്പിസ്റ്റുകൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു.ഡോ. അനുപമ ജി. നായർ, ഡോ. അനുഷ വർഗീസ്,ഡോ. കെവിൻ റെജി,ഡോ. വിനീത്. കെ. കെ,ഡോ. പ്രവീൺ ബേബി (പി. ടി), ഡോ. അശ്വിൻ ആന്റണി (പി. ടി )എന്നിവർ സമീപം.

കൊച്ചി: ലൂർദ്ദ് ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി  പരിശീലനം  സംഘടിപ്പിച്ചു. ഫിസിയോതെറാപ്പി, ന്യൂറോളജിസ്റ്റ ന്യൂറോളജിസ്റ്റ് വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ന്യൂറോക്രാഫ്റ്റ് 2026 – സ്ട്രോക്കിന്റെ രോഗനിർണയം മുതൽ സുഖം പ്രാപിക്കുന്നതുവരെ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് പരിശീലനം ഉദ്ഘാടനം ചെയ്തു.

സ്ട്രോക്കിന്റെ രോഗനിർണയം മുതൽ പുനരധിവാസത്തിലെ ഫിസിയോതെറാപ്പിയുടെ പ്രാധാന്യം വരെയുള്ള വിവിധ വിഷയങ്ങളിൽ ലൂർദ് ആശുപത്രി  ന്യൂറോളജി വിഭാഗം മേധാവി ഡോ. ബോബി വർക്കി,  കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്   ഡോ കെവിൻ റെജി, ന്യൂറോ സർജൻ ഡോ. വിനീത് കെ.കെ., മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് ഡോ. അശ്വിൻ ആന്റണി (പി.ടി) ,അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് ഡോ. പ്രവീൺ ബേബി(പി.ടി)എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.

ലൂർദ്ദ് ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടും റേഡിയോളജി വിഭാഗം മേധാവിയുമായ ഡോ. അനൂഷ വർഗ്ഗീസ്, ലൂർദ് ആശുപത്രി ചീഫ് ഫിസിയോതെറാപ്പിസ്റ്റ്  ഡോ.  അനുപമ ജി. നായർ  (പി.ടി)  ,ഫിസിയോതെറാപ്പിസ്റ്റ്   ഡോ.   ആശിഷ് ജോസയ്യ എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img